Loading...
Hello & Welcome
We are Dreamz
Hello & Welcome
The way to the mystery of love
Peace be with you
Spend a new generation of sports
The Sports City

സൗഹൃദം പകര്‍ന്ന കരുത്ത്, അഥവാ വളരുന്ന ഒരു നാടിന്‍റെ കഥ...

Dreamz Group

ഒരു നാടിനെ നന്മയിലേക്ക് നടത്തിയ സൗഹൃദത്തിന്‍റെ കഥയാണിത്. ചെറുപ്പം മുതല്‍ സൗഹൃദം പങ്കിട്ട് സ്വന്തം നാടിന്‍റെ സ്പന്ദമറിഞ്ഞ് വളര്‍ന്നപ്പോള്‍ രൂപപ്പെട്ട കൂട്ടായ്മയുടെ കരുത്തും ഗുണവും നാടിന്‍റെ നന്മക്കും, വളര്‍ച്ചക്കും കൂടി ഉപകാരപ്പെടണമെന്ന് ചിന്തിച്ച ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ. സ്വന്തം ബിസിനസ്സ് ലോകത്ത് പ്രാഗല്‍ഭ്യം തെളിയിച്ചവരായതിനാല്‍ നാടിന്‍റെ മാറ്റത്തിനായി പുതിയ ആശയങ്ങളോടെ മുന്നേറുമെന്നതില്‍ എല്ലാവര്‍ക്കും ഒരേ സ്വരം.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി വ്യക്തിഗതമായ സംഭാവനകൾ അർപ്പിച്ച് മുന്നേറുമ്പോഴാണ്‌ കൂട്ടായ ബിസിനസ് ചിന്തകൾ ഉടലെടുത്തത്. ലാഭത്തിന്റെ നിശ്ചിത വിഹിതം ജീവകാരുണ്യ -സാമൂഹിക നന്മയിലധിഷ്ഠിതമായ കാര്യങ്ങൾക്കു വേണ്ടി മാറ്റിവെക്കാമെന്ന ചിന്ത വലിയൊരു വിപ്ലവത്തിനാണ് തുടക്കം കുറിച്ചത്. കാരണം സ്വന്തം നാടിന്റെ വളർച്ചക്കാവശ്യമായ മികച്ച പ്രൊജെക്ടുകൾക് രൂപം നൽകാനും അതിലൂടെ സംഭവിക്കുന്ന സാമ്പത്തിക -സാമൂഹിക -വികസനാത്മകമായ ഗുണഫലങ്ങൾ സ്വന്തം നാട്ടുകാർക്ക് വേണ്ടി തന്നെ സമർപ്പിക്കുകയും ചെയ്യുമ്പോഴാണ് ഈ സൗഹൃദ കൂട്ടായ്മയുടെ മഹത്വം നാം തിരിച്ചറിയുന്നത് .


സമാധാനം തുളുമ്പുന്ന ഭവനം...

വീട്ടിലെ സമാധാനം നാടിന്റെ സമാധാനമാണ്. വീടുമായി ബന്ധപ്പെട്ട് ഓരോ വ്യക്തിക്കുമുള്ള പ്രശ്നങ്ങൾ വൈവിധ്യങ്ങളാണ്. വീടെന്ന സ്വപ്നം ആലോചിക്കുന്നവർ, വീടിലെ പ്രശ്നങ്ങൾ തലയിൽ പേറുന്നവര്‍ വീടിന്റെ അറ്റകുറ്റപണികൾക്കായ് പ്രയാസപ്പെടുന്നവര്‍ തുടങ്ങി നിരവധി പ്രശ്നങ്ങൾ, ഇവയ്ക്കുള്ള പരിഹാരങ്ങൾ ലഭ്യമാകുമ്പോഴാണ് അവർ സന്തോഷിക്കുന്നത്. അത്തരം പരിഹാരങ്ങൾക്കുള്ള വിത്യസ്ത പദ്ധതികൾ ഡ്രീംസിന്റെ പ്രവർത്തന പരിധിയിൽ വരുന്നതാണ്.

സാധാരണക്കാർക്കും താങ്ങാവുന്നവിധം ബഡ്ജറ്റ് ഹോംസ് എന്ന ഡ്രീംസിന്റെ ഏറ്റവും പുതിയ പ്രൊജക്റ്റ് നാട്ടിലെ ആളുകളുടെ വീടെന്ന സ്വപ്നം പൂവണിയിക്കാനുള്ളതാണ്.മികച്ച സൗകര്യങ്ങളോടെ ഏതൊരാൾക്കും സ്വന്തമാകാവുന്ന വില്ലകൾ മനോഹരമായ് രൂപകൽപന ചെയ്തവയാണ്.


ജീവകാരുണ്യത്തിലേക്ക് വേറിട്ട വഴി...

ബിസിനസ് തിരക്കുകൾക്കിടയിൽ സമൂഹത്തിന്റെ കണ്ണുനീർ കാഴ്ചകളെ വേറിട്ട വഴിയിലൂടെ പരിഹരിക്കാനുള്ള വലിയൊരുദ്യമം ഏറെ പ്രശംസനീയമാണ്.വിവിധ ബിസിനസ് പ്രോജക്ടുകളിൽ പണം നിക്ഷേപിച്ച് ലാഭവിഹിതത്തിന്റെ ഒരുഭാഗം ജീവകാരുണ്യത്തിലേക്ക് നിശബ്ദമായ് വിനിയോഗിക്കുക എന്നത് മഹത്തരമായൊരു കാര്യമായി നിലനിൽക്കുന്നു . ഇത്തരത്തിൽ ഡ്രീംസ് എന്ന തണൽ വൃക്ഷം മാതൃകാപരമായ മുന്നേറ്റം നടത്തുന്നു.

പ്രളയക്കെടുതിയിൽ കേരളത്തിലെ ജനങ്ങൾ ഏറെ പ്രയാസം അനുഭവിച്ചപ്പോൾ ഡ്രീംസ് ഗ്രൂപ്പിലെ പ്രവർത്തകർ രംഗത്തിറങ്ങുകയും കൈ മെയ് മറന്ന് പ്രവർത്തിക്കുകയും ചെയ്തത് പ്രവർത്തകർക്കിടയിൽ ആത്മവിശ്വാസം വളർത്തി.


നാടിന്റെ ആരോഗ്യം...

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള സ്വപ്‌നങ്ങൾ ജനിക്കൂ. നാട്ടിലുള്ള ഓരോ വ്യക്തിയും അരോഗമുള്ളവരായിരിക്കണം. സർക്കാർ സംവിധാനങ്ങൾ ധാരാളമുണ്ടെങ്കിലും ഫലപ്രദമായ് അത് സമൂഹത്തിന് ലഭ്യമാവാൻ ധാരാളം കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. മെഡിക്കൽ കോളേജിലെ കഞ്ഞി വിതരണ ഫണ്ടിലേക്കുള്ള വിഹിതം മുതൽ ഡയാലിസിസ് ഫണ്ട്, എമർജൻസി മെഡിക്കൽ ഫണ്ട് തുടങ്ങി ആരോഗ്യ രംഗത്തെ അദൃശ്യമായ ആവശ്യങ്ങളിലേക്ക്കൂടി കണ്ണുകള്‍ തുറക്കുമ്പോഴാണ് സാമൂഹിക ബാധ്യത പൂർത്തിയാവുന്നതാണ് എന്നതാണ് ഡ്രീംസിന്റെ നയം.
ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പ് ഒരു ദേശത്തിന്റെ തന്നെ കുതിപ്പിന് കാരണമാവുന്നു. വികസിത രാജ്യങ്ങളിലെ മനുഷ്യരുടെ ആരോഗ്യക്ഷമത അവരിലെ ഊർജസ്വലത കൂട്ടുകയും ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ വികസനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.മികച്ച കായിക പരിശീലനത്തിലൂടെയാണ് അവർ ആരോഗ്യക്ഷമത തേടുന്നത്.


മലബാറിന് പുതിയ മുഖഛായ...

ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പ് ഒരു ദേശത്തിന്റെ തന്നെ കുതിപ്പിന് കാരണമാവുന്നു. വികസിത രാജ്യങ്ങളിലെ മനുഷ്യരുടെ ആരോഗ്യക്ഷമത അവരിലെ ഊർജസ്വലത കൂട്ടുകയും ആനുപാതികമായി അവർ ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നുവെന്ന് നമുക്കറിയാം. അവർ ആരോഗ്യക്ഷമത തേടുന്നത് മികച്ച കായിക പരിശീലനത്തിലൂടെയാണ്. കായിക കേരളത്തിനു മലപ്പുറം ജില്ലയുടെ പരിമിതമായ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഒരുപാട് സംഭാവനകൾ അർപ്പിച്ചവരാണ് നമ്മുടെ നാട്ടുകാർ. നമ്മുടെ നാട്ടിലെ കുട്ടികൾക്കും മുതിന്നവർക്കും കായിക പരിശീലനത്തിനായി ഒരു സമഗ്രമായ സംവിധാനം ഡ്രീംസ് ഗ്രൂപ്പിന്റെ വിവിധ സ്വപ്നങ്ങളിൽ ഒന്നാണ്. ആ സ്വപ്നത്തിന്റ സാക്ഷാത്കാരമായാണ് ഡി-സ്പോർട്സ് സിറ്റി നിലവിൽ വരുന്നത്. കായിക കേരളാത്തിന് തന്നെ ഏറെ പ്രതീക്ഷകൾ നൽകുന്ന വലിയ പ്രൊജെക്ടുകളിലൊന്നായാണ് ഡി-സ്പോർട്സ് സിറ്റി എന്ന സ്വപ്ന പദ്ധതിയെ ഡ്രീംസ് ഗ്രൂപ്പ് വിഭാവനം ചെയ്യുന്നത്.

വോളിബോൾ, ബാസ്കറ്റ് ബോൾ, ക്രിക്കറ് നെറ്സ്,, ഫുട്ബോൾ, സ്വിമ്മിങ് പൂള് തുടങ്ങിയ കായിക വിനോദങ്ങൾക്ക് ഏറ്റവും ആധുനികമായ സംവിധാനങ്ങളിൽ അണിയിച്ചൊരുക്കുന്ന ഡ്രീംസ് സ്പോർട്സ് സിറ്റി മലബാറിന്റെ കായികാവേശത്തിന് മുതൽ കൂട്ടാവും. ഡ്രീംസ് ഗ്രൂപ്പിന്റെ DBA ( Dreamz Badminton Academy ) കായിക പ്രേമികൾ സ്വീകരിച്ചത് വലിയ ആവേശത്തോടെ ആയിരുന്നു. ആ ആവേശത്തിൽനിന്നും ലഭിച്ച പ്രചോദനം ഡി-സ്പോർട്സ് സിറ്റി വിപുലമാക്കുന്നതിന് കാരണമായി. വിവിധ കായിക വിനോദങ്ങളിൽ താല്പര്യമുള്ളവർക്കും ചെറുപ്പം മുതൽ തന്നെ കൃത്യവും വ്യവസ്ഥാപിതവുമായ പരിശീലനാവശ്യങ്ങൾ ഒരുക്കുന്നതിലൂടെ മാത്രമേ ഇന്ത്യൻ കായിക ഭൂപടത്തിൽ ഇ നാട്ടിലെ പുതിയ തലമുറക്ക് ശ്രദ്ധേയമായ സംഭാവനകൾ അർപ്പിക്കാനാവും എന്ന തിരിച്ചറിവിൽ നിന്നാണ് ഡി-സ്പോർട്സ് സിറ്റി എന്ന ആശയത്തിന് തുടക്കമായത്.


അറിവുള്ളൊരു നാടിനായ് അകമഴിഞ്ഞ പിന്തുണ...

ഒരു നാടിന്റെ ശക്തി അറിവ് നേടിയ ജനതയാണ്. പണവും സൗകര്യവുമില്ലാത്തതിന്റെ പേരിൽ വേണ്ടത്ര അറിവ് നേടാൻ സാധിക്കാത്ത നിരവധി പേർ മഞ്ചേരി പ്രദേശത്തുണ്ട്. ഏവർക്കും ഒരുപോലെ വിദ്യ നേടാനും അതിലൂടെ ഉത്തമമായ സമൂഹത്തിന്റെ സൃഷ്ടിയിൽ ഭാഗമാവാനും സാധിക്കുണം. അപ്പോൾ മാത്രമാണ് നല്ലൊരു മാറ്റം ആ നാട്ടിൽ പ്രതിഫലിക്കുന്നത്.

നിശബ്ദമായ സഹായങ്ങൾ വിദ്യാർത്ഥികൾക്ക് നൽകിക്കൊണ്ടാണ് ആ ലക്ഷ്യത്തിലേക്ക് ഡ്രീംസ് മുന്നേറുന്നത്. വിദ്യാർത്ഥിയുടെ അഭിമാനത്തിന് കളങ്കമേൽപിച്ച് നാട്ടിലെങ്ങും വിതരണം ചെയ്യപ്പെടുന്ന വിദ്യാഭ്യാസ സഹായപ്രക്രിയയോട് ഡ്രീംസിനെന്നും വിയോജിപ്പാണ്. വിദ്യാഭ്യാസകിറ്റ് വിതരണം മുതൽ ഉന്നത വിദ്യാഭ്യാസ സഹായങ്ങൾവരെ ലക്ഷ്യമിട്ട് മുന്നേറുമ്പോഴും പരമാവധി പരസ്യപ്പെടുത്താതിരിക്കുന്നതാണ് ഡ്രീംസിന്റെ രീതി.


പുതുതലമുറക്ക് കായികാവേശം പകർന്ന്...

ഡിജിറ്റൽ ലോകത്ത് മനുഷ്യനെ ശരീരമനങ്ങാത്തവനാക്കി മാറ്റുന്ന സൈബർ സൗകര്യങ്ങളുടെ തള്ളിക്കയറ്റം ഒരു സമൂഹത്തിന്‍റെ പ്രവർത്തനശേഷിയെ ഇല്ലാതാകുന്നു. അതിന്റെ പ്രായോഗിക പരിഹാരമാണ് ഡി .ബി .എ (ഡ്രീംസ് ബാഡ്മിന്റൺ അക്കാദമി ) ആധുനിക സൗകര്യങ്ങളോടെ പുതിയ തലമുറയെ ആധുനികത്തക്ക രീതിയിൽ മലബാറിലെ ഏറ്റവും വലിയ ബാഡ്മിന്റൺ സ്റ്റേഡിയം നിർമിച്ച് സമൂഹത്തിന് സമർപ്പിക്കുമ്പോൾ ഒരു നാടിന്റെ ക്രിയാത്മകതയെ തിരിച്ചുകൊണ്ടുവരിക എന്ന വലിയ ലക്ഷ്യം മുന്പിലുണ്ടായിരുന്നു. 140-ഓളം സ്ഥിരം അംഗങ്ങൾ ഡി.ബി.എ യുടെ ദിനരാത്രങ്ങളെ സജീവമാക്കുമ്പോള്‍ ഒരു നാടിന് ശക്‌തി പകരാൻ പ്രാപ്തിയുള്ള പുതു തലമുറയിൽ നമുക്ക് പ്രദീക്ഷയർപ്പിക്കാം.


കൂടെപഠിച്ചവർ കൂടുതൽ അറിഞ്ഞവർ...

കുട്ടികാലത്തെ സൗഹൃദം പിരിയാതെ സൂക്ഷിച്ച ചെറുപ്പക്കാർ ജീവിത വഴികളിൽ വിത്യസ്ത മേഖലകളിൽ തേടിപ്പോയെങ്കിലും ഒഴിവുവേളകളിൽ ഒരുമിച്ചിരുന്ന് ഒരേ സ്വപ്നം കണ്ടു. ബിസിനസ് തിരക്കുകൾ മാറ്റിവെച്ച് കളി കണ്ടും കഥ പറഞ്ഞും രാത്രികൾ സജീവമാക്കിയ ചെറു സംഘങ്ങൾ, സുഹൃത്തുക്കളുടെ ഷോപ്പുകളിൽ വച്ച് നടത്തിയ കൊച്ചു വർത്തമാനങ്ങൾ പലപ്പോഴും ജീവിത ഗന്ധികളായി, ചായകുടിയും, സൊറപറയലും പിന്നീടെപ്പഴോ ഒരു മേൽക്കൂരയ്ക്ക് കീഴിലായി. 2011-ൽ ഡ്രീംസ് എന്ന പേരിൽ ആ സൗഹൃദ കൂട്ടായ്മ ജന്മമെടുത്തു. തൊഴിലാളികളും, സർക്കാർ ഉദ്യോഗസ്ഥരും, പ്രവാസികളും, ബിസ്സിനെസ്സുകാരും ഒത്തുകൂടിയപ്പോൾ അത് സമൂഹത്തിന്റെ പരിപ്രേക്ഷമായത് സ്വാഭാവികം. ചുറ്റുപാടുകളിലെ ജീവിത പ്രാരാബ്ദങ്ങൾ കണ്ടും അറിഞ്ഞും കരളലിഞ്ഞ ഇവർ ജീവകാരുണ്യ വഴിയിലെ സ്വപ്ന സാന്നിധ്യമായതും നിയോഗം.


ഡ്രീംസ് ഗ്രൂപ്പിന്റെ സ്വപ്‌നദിനം...

ഒരു നാടിന്റെ പ്രവർത്തനങ്ങൾക്കായ് വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ഡ്രീംസിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിനും സാമൂഹിക നന്മയിലധിഷ്ഠിതമായ പുതിയ പ്രോജക്ടുകള്‍ക്ക് തുടക്കം കുറിക്കുന്നതിനുമായി ഡ്രീംസിന്റെ അഭ്യുദയകാംക്ഷികളായ 1500-ഓളം പേരെ പങ്കെടുപ്പിച്ച്, ഡ്രീംസ് -ഡെ-മഹാ സംഗമം നടത്താൻ തീരുമാനിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു.

ഡ്രീംസ് -ഡെ-ക്ക്‌ ഒരുപാട്‌ പ്രത്യേകതകളുണ്ട്. ഡ്രീംസ് ഗ്രൂപ്പിന്റെ വിവിധ പദ്ധതികൾക്ക് ആ സ്വപ്നവേളയിൽ തുടക്കം കുറിക്കും. നിരവധിപേർ ഡ്രീംസ് പദ്ധതികളുടെ ഭാഗമാവുന്നു. സാമൂഹിക പ്രാധാന്യമുള്ള വിവിധ പ്രവർത്തനങ്ങളുടെ തുടക്കവുമെല്ലാം ഡ്രീംസ് കൂട്ടായ്മയുടെ 7-ാം വാർഷികവേള കൂടിയായ 2018 ഒക്ടോബർ 13 നാണ്. മലബാറിലെ സാമൂഹിക -സാംസ്കാരിക -ബിസിനസ് മേഖലകളിൽ നിന്നുള്ള നിരവധിപേർ ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷികളാവും

What people say?

ജീവസുറ്റ പ്രവർത്തനങ്ങൾ ഡ്രീംസ് ഗ്രൂപ്പ് നാടിൻറെ അഭിമാനം

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, .

What people say?

ഡ്രീം സിനെ പോലുള്ള കൂട്ടായ്മകൾ ചലനാത്മകമായ ഒരു സമൂഹത്തിന് അനിവാര്യമാണ്

പികെ കുഞ്ഞാലിക്കുട്ടി, .

What people say?

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം നാടിൻറെ വികസനത്തിലും തല്പരരായ ഇവർ നാടിന് മാതൃകയാണ്

പിവി അബ്ദുൽ വഹാബ്, .

What people say?

നാടിനുവേണ്ടി പ്രവർത്തിക്കാൻ ഏതാനും യുവാക്കൾ രംഗത്തുവന്നു എന്നത് ഏറെ പ്രശംസനീയമാണ്

കെ ടി ജലീൽ, .

What people say?

പുതിയ തലമുറക്ക് ഏറെ പ്രതീക്ഷകൾ നൽകുന്ന വിവിധ പദ്ധതികളുമായി മുന്നോട്ടു പോകുന്ന ഡ്രീംസ് ഗ്രൂപ്പിന് എല്ലാവിധ ഭാവുകങ്ങളും

അഡ്വ. ശ്രീധരൻ നായർ, .

What people say?

തികച്ചും വ്യത്യസ്തമായ രീതിയിൽ മഞ്ചേരിയെ വികസന പാതയിലേക്ക് നയിക്കാൻ ഡ്രീംസ് വിഭാവനം ചെയ്യുന്ന പദ്ധതികൾ കാവും

അഡ്വ. എം ഉമർ ഉമ്മർ, .

What people say?

ഡ്രീംസ് ഗ്രൂപ്പ് മഞ്ചേരിയിൽ നിന്നും രൂപപ്പെട്ടതാണ് എന്നറിയുന്നതിൽ ഏറെ അഭിമാനമുണ്ട് മഞ്ചേരിയുടെ പ്രൗഡി ഉയർത്താൻ ഈ ഗ്രൂപ്പിന് സാധിക്കട്ടെ

Nirman മുഹമ്മദ് അലി, .

What people say?

കേരളത്തിലെ യുവാക്കൾക്ക് ഏറെ മാതൃകയാകുന്ന രൂപത്തിലാണ് ഡ്രീംസ് ഗ്രൂപ്പിൻറെ പ്രവർത്തനങ്ങൾ എല്ലാ വിധ ആശംസകളും

ഗോപിനാഥ് മുതുകാട്, .

Latest Programs All Programs

Dreamz Badminton Academy
ഡിജിറ്റൽ ലോകത്ത് മനുഷ്യനെ ശരീരമനങ്ങാത്തവനാക്കി മാറ്റുന്ന സൈബർ സൗകര്യങ്ങളുടെ തള്ളിക്കയറ്റം…
D-homz
വീട് മനുഷ്യ ജീവിതത്തിലെ അത്ഭുത പ്രതിഭാസങ്ങളിലൊന്നാണ്. കേവലം മണ്ണും കല്ലും സിമെന്റും…

×

ഒരു പുരുഷായുസ്സിൽ മനുഷ്യൻറെ പ്രധാന സംഭവങ്ങളിലൊന്നാണ് വീട്. ഒരുപാട് കാര്യങ്ങൾ ഒത്തുവന്നാലേ ഒരാളുടെ മനസ്സിനിണങ്ങിയ വീട് എന്നൊരു സങ്കൽപ്പത്തിലേക്ക് എത്തിച്ചേരാനാകും. സമൂഹത്തിലെ സമ്പന്നർക്കും അല്ലാത്തവർക്കും മഞ്ചേരി ടൗണിന് തൊട്ടടുത്ത ശാന്തസുന്ദരമായ പ്രകൃതിരമണീയമായ സ്ഥലത്താണ് ഹോംസ് വില്ലാസ് നിർമ്മിക്കുന്നത്. [view more]